ബെംഗളൂരു | ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. അറസ്റ്റിലായി ഒരു വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷമാണ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബിനീഷ് പുറത്തിറങ്ങുക.
അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യമുള്‍പ്പടെ കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാലുടന്‍ മോചന ഉത്തരവ് ജയില്‍ വകുപ്പിന് ലഭിക്കും.
source https://www.sirajlive.com/money-laundering-case-bineesh-kodiyeri-will-be-released-from-jail-today.html
إرسال تعليق