കല്‍പ്പറ്റ | വയനാട്ടില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സ്‌നേഹദാനം ചാരിറ്റി പ്രവര്‍ത്തകരായ മലവയല്‍ സ്വദേശി ഷംഷാദ്, ബത്തേരി സ്വദേശി ഫസല്‍, അമ്പലവയല്‍ സെയ്ഫുറഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായത്. 38കാരിയാണ് പീഡനത്തിനിരയായത്.
ചികിത്സാ ധനസഹായം വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. കഴിഞ്ഞ മാസം 26ന് എറണാകുളത്ത് കൊണ്ടുപോയി ഹോട്ടലില്‍ വച്ച് മയക്കുമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. സുല്‍ത്താന്‍ ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
source https://www.sirajlive.com/misleading-and-harassing-by-offering-medical-help-three-arrested.html
Post a Comment