പെരുമണ്ണൂരില്‍ വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

പാലക്കാട് | ചാലിശ്ശേരി പെരുമണ്ണൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിന് സമീപത്തെ വിറകുപുരയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സ്പക്ടറായ വടക്കേ പുരക്കല്‍ നാരായണന്‍ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിറകുപുരയിലെ മര പത്തായത്തിന് മുകളില്‍ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍. ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

 

 



source https://www.sirajlive.com/elderly-couple-burnt-to-death-in-perumannur.html

Post a Comment

Previous Post Next Post