കുവൈത്ത് സിറ്റി | കുവൈത്തില്‍ പൊതു ഇടങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ഇന്നലെ നടന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. രാജ്യം സാധാരണ നിലയിലേക്കു മാറുന്നതിന്റെ ഭാഗമായി നിരവധി ഇളവുകള്‍ വേറെയും പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി പ്രതിദിനം 30,000 യാത്രക്കാരായി ഉയര്‍ത്തുക, വിവാഹം, സമ്മേളനങ്ങള്‍ എന്നിവക്കുള്ള അനുമതി, ഹാളുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി, എല്ലാ രാജ്യക്കാര്‍ക്കും ഓണ്‍ അറൈവല്‍ വിസ അനുവദിക്കല്‍ എന്നിവക്കെല്ലാമുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും.
source https://www.sirajlive.com/mask-is-avoided-in-public-places-in-kuwait.html
Post a Comment