മലപ്പുറത്ത് യുവതിക്ക് നേരെ ആക്രമണം

മലപ്പുറം | മലപ്പുറം കൊണ്ടോട്ടിയില്‍ യുവതിക്ക് നേരെ ബലാത്സംഗ ശ്രമം. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചു. ഇരുപത്തിയൊന്നുകാരിക്കെതിരേയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പരുക്കേറ്റ യുവതിയെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊണ്ടോട്ടിക്കടുത്ത് കുട്ടൂക്കരയില്‍ ആണ് സംഭവം. നടന്നു പോകുമ്പോള്‍ വിദ്യാര്‍ഥിനിയായ യുവതിയെ പിന്നില്‍ നിന്ന് ഒരാള്‍ ആക്രമിക്കുകയായിരുന്നു. ബലമായി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യാനുള്ള ശ്രമമായിരുന്നു പ്രതി നടത്തിയത്. എന്നാല്‍ കുതറിയോടിയ യുവതി കുറച്ചകലെയുള്ള ഒരു വീട്ടില്‍ രക്ഷതേടുകയായിരുന്നു. ഈ വീട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ ചികിത്സക്കായുള്ള കാര്യങ്ങള്‍ ചെയ്തത്.

മുന്‍ പരിചയമില്ലാത്തയാളാണ് ആക്രമിച്ചതെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാമെന്നും മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.



source https://www.sirajlive.com/attack-on-a-young-woman-in-malappuram.html

Post a Comment

Previous Post Next Post