പേര് മാറി; ഫെയ്‌സ്ബുക്ക് ഇനി മെറ്റ

ഓക്ക് ലാന്‍ഡ് | ഫെയ്‌സ്ബുക്ക് കമ്പനി ഇനി മെറ്റ എന്ന പേരില്‍ അറിയപ്പെടും. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയുടെ പേരാണ് മെറ്റ എന്ന പേരിലേക്ക് മാറുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ പേര് മാറില്ല. പേര് മാറ്റത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പ്രഖ്യാപനം നടത്തിയത്.

ഭാവിയില്‍ വെര്‍ച്വല്‍ റിയാലിറ്റിയില്‍ അധിഷ്ഠിതമായ സാമൂഹ്യ മധ്യമ അനുഭവങ്ങളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്ന് സക്കര്‍ബര്‍ അറിയിച്ചു. മെറ്റാവേഴ്‌സ് എന്നായിരിക്കും ഈ അനുഭവങ്ങളെ അറിയപ്പെടുകയെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത ദശകത്തോടെ ഒരു ബില്ല്യണ്‍ ആളുകളിലേക്ക് മെറ്റാവേഴ്‌സ് സേവനങ്ങള്‍ എത്തിക്കുന്നിതിന്റെ ആദ്യ പടിയാണ് ഈ മാറ്റമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍, അപ്പുറത്ത് എന്നെല്ലാം അര്‍ഥം വരുന്ന ഗ്രീക്ക് പദമാണ് മെറ്റ.



source https://www.sirajlive.com/name-changed-facebook-is-no-longer-meta.html

Post a Comment

Previous Post Next Post