തിരുവനന്തപുരം | 2022ലെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും പ്രഖാപിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് അവധികൾ അംഗീകരിച്ചത്. സെപ്തംബറിലാണ് ഏറ്റവും കൂടുതൽ അവധി ദിനങ്ങൾ. സെപ്തംബറിലുള്ള അഞ്ച് അവധി ദിനങ്ങളിൽ ഒന്ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ളതാണ്. അടുത്ത വർഷം 26 പൊതുഅവധിയും മൂന്ന് നിയന്ത്രിത അവധികളും ഉൾപ്പെടുന്നു. അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.
ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് ഒന്ന് ശിവരാത്രി, ഏപ്രിൽ 14 പെസഹ വ്യാഴം/ഡോ. അംബേദ്കർ ജയന്തി, ഏപ്രിൽ 15 ദുഃഖവെള്ളി/വിഷു, മെയ് രണ്ട് ഈദുൽ ഫിത്വർ, ജൂലൈ 28 കർക്കടക വാവ്, ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 18 ശ്രീകൃഷ്ണ ജയന്തി, സെപ്തംബർ ഏഴ് ഒന്നാം ഓണം, സെപ്തംബർ എട്ട് തിരുവോണം, സെപ്തംബർ ഒന്പത് മൂന്നാം ഓണം, സെപ്തംബർ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ നാല് മഹാനവമി, ഒക്ടോബർ അഞ്ച് വിജയദശമി, ഒക്ടോബർ 24 ദീപാവലി, ജനുവരി രണ്ട് മന്നം ജയന്തി, ഏപ്രിൽ 17 ഈസ്റ്റർ, മെയ് ഒന്ന് മെയ് ദിനം, ജൂലൈ ഒമ്പത് ബലിപെരുന്നാൾ, ആഗസ്റ്റ് 28 അയ്യങ്കാളി ജയന്തി, സെപ്തംബർ പത്ത് ശ്രീനാരായണ ഗുരു ജയന്തി, നാലാം ഓണം, ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി, ഒക്ടോബർ എട്ട് മിലാദ് ഇ ശരീഫ്, ഡിസംബർ 25 ക്രിസ്മസ് എന്നിങ്ങനെയാണ് സംസ്ഥാനത്തെ പൊതു അവധികൾ. ഇതിന് പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതുഅവധി ദിവസങ്ങൾ ആയിരിക്കും. രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വരുന്ന അവധികൾ. മാർച്ച് 12 അയ്യ വൈകുണ്ഠ സ്വാമി ജയന്തി, ആഗസ്റ്റ് 11 ആവണി അവിട്ടം, സെപ്തംബർ 17 വിശ്വകർമ ദിനം എന്നിങ്ങനെയാണ് നിയന്ത്രിത അവധികൾ. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങൾ.
ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് ഒന്ന് ശിവരാത്രി, ഏപ്രിൽ ഒന്ന് വാണിജ്യ, സഹകരണ ബേങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ദിവസം, ഏപ്രിൽ 14 അംബേദ്കർ ജയന്തി, ഏപ്രിൽ 15 ദുഃഖവെള്ളി, വിഷു, മെയ് രണ്ട് ഈദുൽ ഫിത്വർ, ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, സെപ്തംബർ ഏഴ് ഒന്നാം ഓണം, സെപ്തംബർ എട്ട് തിരുവോണം, സെപ്തംബർ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ നാല് മഹാനവമി, ഒക്ടോബർ അഞ്ച് വിജയദശമി, ഒക്ടോബർ 24 ദീപാവലി. ഇതിൽ ഉൾപ്പെടുത്തേണ്ട ഈസ്റ്റർ, മെയ് ദിനം, ബലിപെരുന്നാൾ, ശ്രീനാരായണ ഗുരു ജയന്തി, ഗാന്ധി ജയന്തി, മിലാദ് ഇ ഷെറീഫ്, ക്രിസ്മസ് എന്നിവ പൊതു അവധി ദിനങ്ങളായ രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ്.
source https://www.sirajlive.com/five-public-holidays-in-september.html
Post a Comment