മുല്ലപ്പെരിയാര്‍ ഡാം തുറക്കല്‍: മുന്നൊരുക്കം പൂര്‍ത്തിയായി- മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി _ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴിന് തമിഴ്‌നാട് തുറന്നുവിടുമെന്ന അറിയിപപ് ലഭിച്ച പശ്ചാത്തലത്തില്‍ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. 20ഓളം ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥര്‍ക്ക് 20 ക്യാമ്പിന്റെ ചുമതല നല്‍കിയിട്ടുണ്ട്. ദ്യോഗസ്ഥ തലത്തില്‍ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങള്‍ നീക്കിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളേയും സംരക്ഷിക്കും. വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും. തുടര്‍ന്ന് അവിടെ ക്യാമ്പ് ചെയ്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

സമൂഹ മാധ്യമങ്ങളില്‍ അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും ആശങ്കക്ക് അടിസ്ഥാനമില്ലെന്നും റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പ്രത്യേക ക്യാമ്പുകള്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ  മുല്ലപ്പെരിയാര്‍ ഡാം തുറന്ന് വിടുമ്പോഴുള്ള ജലം ഇടുക്കി ഡാമിന് പ്രശ്‌നമാകില്ലെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. റൂള്‍ കര്‍വിനേക്കാള്‍ ഒന്നരയടി താഴ്ത്തിയാണ് ഇടുക്കിയിലെ ജലനിരപ്പ് നിലനിര്‍ത്തുന്നത്. ഡാമുകള്‍ തുറക്കുന്നത് മൂലം കെ എസ് ഇ ബിക്ക് 45 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.

 



source https://www.sirajlive.com/mullaperiyar-dam-opening-preparations-complete-minister-roshi-augustine.html

Post a Comment

أحدث أقدم