കൊച്ചി | ദിവസേനയുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പുറമെ പാചക വാതകത്തിന്റെ വിലയും കുത്തന കൂട്ടി രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായ എണ്ണക്കമ്പനികള്‍ മുന്നോട്ട്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 266 രൂപയാണ് ഇന്ന് കൂട്ടിയത്. ഗാര്‍ഹക ആവശ്യത്തിനുള്ള സിലിണ്ടറിന് ഇപ്പോള്‍ കൂട്ടിയിട്ടില്ലെങ്കിലും ദീപാവലി കഴിഞ്ഞാല്‍ കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് വില രണ്ടായിരം കടന്നു.
പെട്രോളിനും ഡീസലിനും 48 പൈസ വീതമായിരുന്നു ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ ഉയര്‍ന്ന വര്‍ധനവാണിത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.90 രൂപയും ഡീസലിന് 103.69 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111.72 രൂപയും ഡീസലിന് 105.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 109.99 രൂപയും ഡീസലിന് 103.92 രൂപയുമായി വര്‍ധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് സൂചന.
രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ ഒരു ഇടപടെലും നടത്താത്ത ഭരണകൂടം എണ്ണക്കമ്പികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്യുകയാണ്. കാര്യമായ ഒരു പ്രതികരണവും ഉയരുന്നില്ല. ദുര്‍ബലമായ പ്രതിപക്ഷം ഇവര്‍ക്ക് തുണയാകുന്നു. ജനങ്ങളുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് പുല്ലുവിലയാണ് എണ്ണക്കമ്പനികള്‍ നല്‍കുന്നത്.
.
source https://www.sirajlive.com/the-price-of-cooking-gas-has-also-gone-up-sharply.html
Post a Comment