കണ്ണൂര്‍ | കണ്ണൂരില്‍ വീടിന്റെ മച്ച് തകര്‍ന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീ മരിച്ചു. പൊടിക്കുണ്ട് മില്‍മക്ക് സമീപം കൊയ്ലി പവിത്രന്റെ ഭാര്യ വസന്ത (62)യാണ് മരിച്ചത്. ഇവര്‍ക്കൊപ്പം മുറിയിലുണ്ടായിരുന്ന മകന് ഷിബുവിനും പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഭാരം കൂടിയ മരത്തിന്റെ മച്ചാണ് തകര്‍ന്നു വീണത്. മച്ചിനു കാലപ്പഴക്കം ഉണ്ടെന്ന് പോലീസ് അറിയിച്ചു.
മറ്റുമുറികളിലും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും പരുക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്സും പൊലീസും എത്തിയാണ് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തത്.
source https://www.sirajlive.com/woman-dies-after-house-collapses-in-kannur.html
إرسال تعليق