പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധ നടപടിയെന്ന് ആന്റോ ആന്റണി എം പി

പത്തനംതിട്ട | ഇന്ത്യയുടെ അന്നദാതാക്കളായ കര്‍ഷകര്‍ നടത്തുന്ന സമരത്തെ ചോരയില്‍ മുക്കി കൊല്ലുന്നതിന് ഭരണ നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് യു പിയിലെ ലഖിംപൂരിലെ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുവാന്‍ എത്തിയ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റോഫിസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനാധിപത്യവും പൗരവാകാശങ്ങളും ധ്വംസിച്ച് കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ഏകാധിപത്യ ഭരണകൂടങ്ങള്‍ ചരിത്രത്തിന്റെ ചവിട്ട് കൊട്ടയില്‍ എറിയപ്പെട്ടിട്ടുള്ളതിന്റെ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും ആന്റോ ആന്റണി എം പി പറഞ്ഞു.



source https://www.sirajlive.com/anto-antony-mp-says-arrest-of-priyanka-gandhi-is-anti-democratic.html

Post a Comment

أحدث أقدم