പെന്‍ഷന്‍ ലഭിക്കാന്‍ സഹായിക്കണം; ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ടെനി ജോപ്പന്‍

കൊല്ലം | പെന്‍ഷന്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സഹായമഭ്യര്‍ഥിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ട ടെനി ജോപ്പന്‍. സോളാര്‍ വിവാദത്തിന്റെ പേരിലാണ് ജോപ്പന്‍ പുറത്താക്കപ്പെട്ടിരുന്നത്. പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ജോപ്പന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായി പത്തു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും തനിക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ നിഷേധിക്കുന്നതായാണ് ജോപ്പന്റെ പരാതി. പല കാരണങ്ങള്‍ പറഞ്ഞ് ഓരോ സെക്ഷനില്‍ ഇരിക്കുന്നവരും തന്റെ പെന്‍ഷന്‍ ഫയല്‍ മടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യര്‍ഥിച്ചു കൊണ്ടുള്ള ജോപ്പന്റെ ഫേസ് ബുക്ക് കുറിപ്പ്.

സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഫോണ്‍ കോള്‍ രേഖകളില്‍ ജോപ്പന്റെ നമ്പറും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ജോപ്പന്‍ പുറത്താക്കപ്പെട്ടത്. കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍ നായരുടെ പരാതിയില്‍ ജോപ്പന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കൊട്ടാരക്കര പുത്തൂരില്‍ ബേക്കറി നടത്തിയായിരുന്നു ഉപജീവനം. എന്നാല്‍, കൊവിഡിനെ തുടര്‍ന്ന് ഇതും നഷ്ടത്തിലായെന്നും താനും ഭാര്യയും 14 വയസുള്ള മകളും അടങ്ങുന്ന കുടുംബത്തിന് ആത്മമഹത്യയല്ലാതെ മാര്‍ഗമില്ലെന്നും ജോപ്പന്‍ ഫേസ്ബുക്കില്‍ പറയുന്നു.



source https://www.sirajlive.com/should-help-to-get-a-pension-tenny-joppan-says-he-will-have-to-commit-suicide-if-he-doesn-39-t.html

Post a Comment

Previous Post Next Post