കണ്ണൂര്‍ സി പി എമ്മില്‍ വിഭാഗീയത രൂക്ഷം; നേതൃത്വത്തിനെതിരെ തെരുവിലിറങ്ങി അണികള്‍

കണ്ണൂര്‍ | കണ്ണൂര്‍ സി പി എമ്മില്‍ വിഭാഗീയത രൂക്ഷം. ലോക്കല്‍ സമ്മേളനത്തിന് പിന്നാലെ പുറത്തുവന്ന പ്രശ്‌നങ്ങള്‍ തെരുവിലേക്ക് എത്തിയിരിക്കുകയാണ്. തളിപ്പറമ്പിലെ പാര്‍ട്ടി നേൃത്വത്തിനെതിരെ നൂറിലേറെ പേര്‍ പ്രകടനം നടത്തി. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകളും കരിങ്കൊടിയും കെട്ടുകയും ചെയ്തു.

നഗരസഭ മുന്‍ ഉപാധ്യക്ഷന്‍ കെ മുരളീധരനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തന്റെ അനുകൂലികളെ ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നാരോപിച്ച്
തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ നിന്നും കെ മുരളീധരന്‍ ഇറങ്ങിപ്പോയിരുന്നു. അതേസമയം, പ്രതിഷേധമുയര്‍ത്തിയവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി പി എം പറയുന്നത്.

 



source https://www.sirajlive.com/sectarianism-intensifies-in-kannur-cpm-the-ranks-took-to-the-streets-against-the-leadership.html

Post a Comment

أحدث أقدم