ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റ്മുട്ടുന്നു; പ്രദേശം സൈന്യം വളഞ്ഞു

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പാംപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ . ലശ്കര്‍ ഇ ത്വയ്ബ കമാണ്ടര്‍ ഉള്‍പ്പടെയുള്ള ഭീകരര്‍ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകരും വീരമൃത്യുവരിച്ചിരുന്നു.

നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണം നടത്തിയ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിര്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു. ശ്രീനഗറിലെ ബെമീനയയില്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അര്‍ഷിദ് ഫറൂഖിന്റെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനാണെയാണ് വധിച്ചതെന്ന് പോലീസ് പറഞ്ഞു. പൂഞ്ചില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതര പരുക്കേറ്റ സൈനീകരായ വിക്രം സിങ് നേഗിയും യോഗാന്പര്‍ സിങുമാണ് പിന്നീട് വീരമൃത്യു വരിച്ചത്.



source https://www.sirajlive.com/troops-militants-clash-in-jammu-and-kashmir-the-area-was-surrounded-by-troops.html

Post a Comment

Previous Post Next Post