കോഴിക്കോട് | കോൺഗ്രസ്സ് മതേതര പ്രതിബദ്ധത കളഞ്ഞുകുളിച്ച് മൃദുഹിന്ദുത്വത്തെ പുൽകിയതാണ് പാർട്ടിയുടെ അധഃപതനത്തിലേക്ക് നയിച്ചതെന്ന സമീപകാല അനുഭവങ്ങൾ പാഠമാകുന്നില്ലെന്നതിന്റെ തെളിവാണ് പ്രിയങ്ക ഗാന്ധി വാരാണസിയിൽ പുറത്തെടുത്ത സംഘ്പരിവാർ മാതൃകയെന്ന് ഐ എൻ എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ.
കാശി വിശ്വനാഥ ക്ഷേത്രത്തിലും വാരാണസി ദുർഗാ ക്ഷേത്രത്തിലും ചെന്ന് ശിവപൂജയും കാളീപൂജയും നടത്തിയതിന് ശേഷമാണത്രെ പ്രിയങ്ക പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇവിടെ ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയാണ് അവർ പിന്തുടർന്നത്. മതേതരത്വത്തിൽ ഉറച്ചുനിന്ന് മോദി സർക്കാറിന്റെ ദുർഭരണത്തിനെതിരെ പോരാടിയാൽ വിജയിക്കില്ല എന്ന തെറ്റായ കണക്കുകൂട്ടലാണ് കോൺഗ്രസ്സ് നേതാക്കളെ സംഘ്പരിവാർ ശിഷ്യരാക്കുന്നത്.
ചരിത്രത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്ത കോൺഗ്രസ്സിൽ പ്രതീക്ഷ വെച്ചുപുലർത്തുന്നത് നിരാശാജനകമായിരിക്കുമെന്ന് കാസിം ഇരിക്കുർ പറഞ്ഞു.
source https://www.sirajlive.com/priyanka-39-s-soft-hindutva-congress-not-learning-lessons-inl.html
Post a Comment