തിരുവനന്തപുരം | സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട സാഹിത്യകാരന്മാര്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. യഥാര്‍ഥ ചെലവ്, 40,000 രൂപ എന്നിവയില്‍ ഏതാണോ കുറവ് ആ തുകയാണ് അനുവദിക്കുക. പട്ടികജാതി/പട്ടികവര്‍ഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്കും ധനസഹായം നല്‍കും.
ഒരു വര്‍ഷം പരമാവധി 20 സാഹിത്യകാരന്മാര്‍ക്കാണ് ധനസഹായം അനുവദിക്കുക. അപേക്ഷകള്‍ ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി ഒ, തിരുവനന്തപുരം- 695 003 എന്ന വിലാസത്തില്‍ നവംബര്‍ അഞ്ച് വൈകുന്നരം അഞ്ചിന് മുമ്പ് ലഭിക്കണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2315375.
source https://www.sirajlive.com/funding-for-the-publication-of-works-by-scheduled-caste-scheduled-tribe-writers.html
إرسال تعليق