‘മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തിലെത്തുമോയെന്ന് ആശങ്ക’; വിവാദ നിലപാടിലുറച്ച് പാലാ ബിഷപ്പ്

കൊച്ചി |  വിവാദമായ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പുതിയ ലേഖനം. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോയെന്ന് ആശങ്കയെന്നാണ് ബിഷപ്പ് ദീപിക പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്ന്. തുറന്ന് പറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുതെന്ന തലക്കെട്ടിലാണ് ഗാന്ധി ജയന്തിയുടെ പശ്ചാതലത്തിലെഴുതിയ ലേഖനം.

സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലൂടെ പഠിക്കണമെന്ന് ബിഷപ്പ് ലേഖനത്തില്‍ പറയുന്നു. തെറ്റുകള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് മതമൈത്രി തകരില്ലെന്നും ബിഷപ്പ് പറയുന്നു. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും ലേഖനത്തിലുണ്ട്  ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നവെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. തന്റെ ഈ നിലപാടില്‍നിന്നും മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ലേഖനം

 



source https://www.sirajlive.com/39-concern-over-whether-secularism-will-lead-to-communal-kerala-39-bishop-of-pala-in-controversy.html

Post a Comment

أحدث أقدم