തിരുവനന്തപുരം | ഇന്ന് മുതല്‍ അതിതീവ്ര മഴയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സംസ്ഥാനത്തെ എല്ലാ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുക്കള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
സംസ്ഥാനത്തെ സര്‍വകലാശാലകളാട് ഇന്നു മുതല്‍ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. ഇതിന്റെ കേരള സര്‍വകലാശാല ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല മറ്റന്നാള്‍ വരെയുള്ള പരീക്ഷകള്‍ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
source https://www.sirajlive.com/holidays-for-educational-institutions-in-the-state-from-today-till-saturday.html
Post a Comment