ഇടുക്കി | മുലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. 138.85 അടിയായാണ് കുറഞ്ഞത്. ഇന്നലെ 138.95 അടിയായിരുന്നു ജലനിരപ്പ്.
സെക്കന്‍ഡില്‍ 2,974 ഘനയടി വെള്ളമാണ് സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. സ്പില്‍വേയിലെ ആറു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിലനിര്‍ത്താന്‍ തമിഴ്‌നാടിന് കഴിഞ്ഞിട്ടില്ല. 2,340 ഘനയടി വീതം ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. 138 അടിയാണ് ഇന്ന് രാത്രി വരെ പരമാവധി സംഭരിക്കാന്‍ കഴിയുക. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ട്. സ്പില്‍വേ വഴി കടുതല്‍ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നിട്ടുണ്ട്.
source https://www.sirajlive.com/mullaperiyar-slight-decrease-in-water-level.html
إرسال تعليق