കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ നീക്കം പ്രായോഗികമല്ല: സി പി എം. പി ബി

കൊല്‍ക്കത്ത | കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ നീക്കം പ്രായോഗികമല്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ. ഇപ്പോഴും ഇന്ത്യയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണെന്ന് യോഗം വിലയിരുത്തി. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വീഴ്ചയുണ്ടാകുന്നുവെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ മുന്നണിയോ മൂന്നാം മുന്നണിയോ പ്രായോഗികമല്ല. ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാമെന്നും പോളിറ്റ് ബ്യൂറോ നിലപാടെടുത്തു.



source https://www.sirajlive.com/opposition-move-to-replace-congress-is-impractical-cpm-p-b.html

Post a Comment

أحدث أقدم