നരേന്ദ്ര മോദി നബിദിനാശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ നബിദിനാശംസകള്‍ അറിയിച്ചു.’മീലാദുന്നബി ആശംസകള്‍. സമാധാനവും സമൃദ്ധിയും എല്ലായിടത്തുമുണ്ടാകട്ടെ. ദയയുടെയും സാഹോദര്യത്തിന്റെയും ഗുണങ്ങള്‍ എപ്പോഴും നിലനില്‍ക്കട്ടെ. ഈദ് മുബാറക്’ എന്ന് നരേന്ദ്ര മോദി ട്വീറ്ററില്‍ കുറിച്ചു.

‘പ്രവാചകന്‍ മുഹമ്മദിന്റെ ജന്മദിനത്തില്‍ എല്ലാ പൗരന്മാര്‍ക്കും പ്രത്യേകിച്ച് മുസ്‌ലിം സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും ആശംസകള്‍ നേരുന്നു. പ്രവാചക ജീവിതവും ആശയങ്ങളും പ്രേരണയായെടുത്ത് സമൂഹത്തിന്റെ ഉയര്‍ച്ചക്കും സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കാം’ – രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

‘നബിദിന വേളയില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. അനുകമ്പ, സമാധാനം, സാഹോദര്യം എന്നിവയാല്‍ നാം നയിക്കപ്പെടട്ടെ. ഈദ് മുബാറക്’ -രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു.

 



source https://www.sirajlive.com/narendra-modi-wished-nabidin.html

Post a Comment

Previous Post Next Post