നീതിക്ക് വേണ്ടിയുള്ള അഹിംസ സമരത്തില്‍ കര്‍ഷകരെ വിജയിപ്പിക്കും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| പ്രിയങ്കയുടെ നിശ്ചയദാര്‍ഢ്യത്തില്‍ സര്‍ക്കാര്‍ ഭയന്നിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പോരാട്ടത്തില്‍ നിന്ന് പ്രിയങ്ക പിന്മാറില്ല. നീതിക്ക് വേണ്ടിയുള്ള അഹിംസ സമരത്തില്‍ കര്‍ഷകരെ വിജയിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രിയങ്കക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപൂര്‍ ഖേരിയിലേക്ക് പോയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പ്രിയങ്കയെ പിടിച്ചുവലിച്ച് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് കോണ്‍ഗ്രസ് വിശദമാക്കിയിരുന്നു. പിടിച്ചു വലിച്ച പോലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

 



source https://www.sirajlive.com/farmers-will-win-in-non-violent-struggle-for-justice-rahul-gandhi.html

Post a Comment

Previous Post Next Post