ന്യൂഡല്‍ഹി| മധ്യപ്രദേശിലെ ഭിന്ദില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു. വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനമാണ് ഇന്ന് രാവിലെ തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു. പൈലറ്റിന് പരുക്കേറ്റതായി ബിന്ദ് എസ്പി മനോജ് കുമാര്‍ സിങ് പറഞ്ഞു.
ഭിന്ദില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ മങ്കാബാദിലെ ഒഴിഞ്ഞ പറമ്പില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
source https://www.sirajlive.com/air-force-warplane-crashes-in-madhya-pradesh-pilot-injured.html
Post a Comment