തിരുവനന്തപുരം | കെ പി സി സി പുതിയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി എസ് പ്രശാന്ത്. കെ പി സി സി പട്ടികയില്‍ കെ സി വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന കെ സുധാകരന്റെ പരാമര്‍ശത്തെ പരിഹസിച്ചാണ് പി എസ് പ്രശാന്ത് രംഗത്തെത്തിയത്.
കെ പി സി സി ലിസ്റ്റില്‍ കെ സി വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ കെ സുധാകരനോട് അങ്ങനെ പറയാന്‍ പറഞ്ഞു എന്ന് കൂടി പറയാമായിരുന്നു എന്നാണ് പി എസ് പ്രശാന്ത് പറയുന്നത്. എന്നിട്ടൊന്നു പൊട്ടിക്കരയമായിരുന്നില്ലേ എന്നും പി എസ് പ്രശാന്ത് പരിഹസിച്ചു.
കെ പി സി സി ലിസ്റ്റില്‍ വീണ്ടും കെ സി വേണുഗോപാലിന്റെ ദീപ്തമായ അവേശത്തിരയിളക്കം എന്നും പി എസ് പ്രശാന്ത് പരിഹസിച്ചു.
source https://www.sirajlive.com/ps-prashant-scoffs-after-kpcc-list-announced.html
إرسال تعليق