അബ്ദുല്‍ ഖാദര്‍ മൗലവി എ ആര്‍ നഗര്‍ ബേങ്ക് കുംഭകോണത്തിന്റെ ആദ്യ രക്തസാക്ഷി: ജലീല്‍

മലപ്പുറം | എ ആര്‍ നഗര്‍ ബേങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന് കെ ടി ജലീല്‍. പൊതുജീവിതത്തില്‍ അഴിമതിയുടെ കറ പുരളാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍, തന്റെ പേരില്‍ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് എ ആര്‍ നഗര്‍ സഹകരണ ബേങ്കില്‍ നടന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ മൗലവി വലിയ മാനസിക വിഷമത്തിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ബന്ധുമിത്രാതികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ അറിവോ പ്രേരണയോ ഇല്ലാതെ മൗലവി സാഹിബിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് നടത്താനും വെറും ഒരു ബേങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം കഴിയുമെന്ന് ആരും വിശ്വസിക്കില്ലെന്നും ഫേസ് ബുക്ക് കുറിപ്പില്‍ ജലീല്‍ തുറന്നടിച്ചു.

ജലീലിന്റെ എഫ് ബി പോസ്റ്റ്:
എ ആര്‍ നഗര്‍ ബേങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്ത സാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും പൊതുജീവിതത്തില്‍ അഴിമതിയുടെ കറ പുരളാത്ത വ്യക്തിയുമായ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി. തന്റെ പേരില്‍ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് എ ആര്‍ നഗര്‍ സഹകരണ ബേങ്കില്‍ നടന്നിട്ടുണ്ടെന്നറിഞ്ഞ നിമിഷം മുതല്‍ മൗലവി വലിയ മാനസിക വിഷമത്തിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ബന്ധുമിത്രാതികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

മൗലവി സാഹിബിന്റെ അറിവോ സമ്മതമോ കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും രണ്ട് കോടിയോളം രൂപയുടെ ഇടപാടുകള്‍ ബേങ്കില്‍ നടത്താനും പി കെ കുഞ്ഞാലിക്കുട്ടിയുടെ അറിവും പ്രേരണയും ഇല്ലാതെ വെറും ഒരു ബേങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം കഴിയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല. തന്റെ പൊതുജീവിതം കളങ്കപ്പെട്ടുവെന്ന തോന്നലില്‍ നിന്നുളവായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് അബ്ദുല്‍ഖാദര്‍ മൗലവി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സാത്വികനും നിഷ്‌കളങ്കനുമായിരുന്ന മൗലവി സാഹിബിന്റെ പൊടുന്നനെയുള്ള വേര്‍പാടിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അതിന് കാരണക്കാരായവര്‍ക്ക് എങ്ങിനെയാണ് കഴിയുക?
ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണ്. എ ആര്‍ നഗര്‍ ബോങ്കിലെ എല്ലാ കള്ളപ്പണ ഇടപാടിന്റെയും സൂത്രധാരനും ഏക സാക്ഷിയുമാണ് ഹരികുമാര്‍. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു.

എ ആര്‍ നഗര്‍ ബേങ്കില്‍ നടന്ന ആയിരം കോടിയുടെ വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നത് വരെ ഹരികുമാറിന്റെ ജീവന് പൂര്‍ണ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് അഭ്യര്‍ഥിക്കുന്നു.

 



source https://www.sirajlive.com/abdul-qadir-moulavi-first-martyr-in-ar-nagar-bank-scam-jalil.html

Post a Comment

Previous Post Next Post