ന്യൂഡല്‍ഹി | കേരളത്തില്‍ മാര്‍ക്ക് ജിഹാദുണ്ടെന്ന അധ്യപകന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡല്‍ഹി സര്‍വകലാശാല. എല്ലാവര്‍ക്കും തുല്യഅവസരമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെന്നും ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.
ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ രാകേഷ് കുമാര്‍ പാണ്ഡെയാണ് വിവാദ പരാമര്‍ശനം നടത്തിയത്. കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത് അസ്വാഭാവികമാണ്. ഇത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. കേരള സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഘടിതമായി നീക്കമാണ് ഇതിനു പിന്നില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ഫണ്ടും ലഭിക്കുന്നുണ്ടെന്നും പാണ്ഡെ പറഞ്ഞിരുന്നു. മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്നും പാണ്ഡെ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കെതിരായ നീക്കത്തെ ചെറുക്കുമെന്ന് എസ് എഫ് ഐ അറിയിച്ചു. ആര്‍ എസ് എസ് അജന്‍ഡയുടെ ഭാഗമാണ് അധ്യാപകന്റെ വിമര്‍ശനമെന്നും ഇന്് ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ് എഫ് ഐ അഖിലേന്ത്യാ നേതൃത്വം അറിയിച്ചിരുന്നു.
source https://www.sirajlive.com/no-special-consideration-for-children-in-kerala-delhi-university.html
إرسال تعليق