ഭർത്താവിന്റെ കാലും കൈയും വെട്ടാൻ ക്വട്ടേഷൻ; യുവതി അറസ്റ്റിൽ

തൃശൂർ | ഭർത്താവിന്റെ കാലും കൈയും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി പി പ്രമോദിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ നയന (30) ആണ് പിടിയിലായത്. പ്രമോദിന്റെ പരാതിയിലാണ് നെടുപുഴ പോലീസ് നയനയെ അറസ്റ്റ് ചെയ്തത്.

പ്രമോദിനെ കഞ്ചാവ് കേസിൽ കുടുക്കാനും മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് വരുത്തി തീർക്കാനും നയന ശ്രമിച്ചിരുന്നു. കൂടാതെ ഭർത്താവുമായി അടുപ്പമുണ്ടെന്ന് കരുതിയിരുന്ന സ്ത്രീയുടെ മുഖത്ത് ആസിഡൊഴിക്കാനും നയന ക്വട്ടേഷൻ സംഘത്തോട് നിർദേശിച്ചു. ഇത് ചെയ്തത് പ്രമോദ് ആണെന്ന് വരുത്തി തീർക്കാൻ വേണ്ടി ഭർത്താവിന്റെകൈയും കാലും വെട്ടാനും ക്വട്ടേഷൻ സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് തന്ത്രപരമായി നയനയെ കുടുക്കുകയായിരുന്നു. യുവതി കൂട്ടുപ്രതികളായ ക്വട്ടേഷൻ സംഘവുമായി ഫോണിൽ സംസാരിച്ചതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.

ഈ ശബ്ദസന്ദേശം മുൻനിർത്തിയാണ് പോലീസ് യുവതിയെ പിടികൂടിയത്. അറസ്റ്റിലായ നയനക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രമോദുമായുള്ള കേസ് കുടുംബ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഭവം.

 



source https://www.sirajlive.com/quotation-to-cut-off-husband-39-s-leg-and-arm-woman-arrested.html

Post a Comment

أحدث أقدم