ഒമാനില്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നു

മസ്‌കത്ത് | കൊവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ അടച്ചിട്ട സ്‌കൂള്‍ മുറികള്‍ 19 മാസത്തിന് ശേഷം ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി തുറന്നുകൊടുത്തു. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ കൊവിഡ് മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ക്ലാസ് മുറികളിലെത്തി.

കൊവിഡ് മഹാമാരി ലോകത്തെ കീഴടക്കാന്‍ തുടങ്ങിയ മാര്‍ച്ച് മുതലാണ് സുല്‍ത്താനേറ്റിലും സ്‌കൂളുകള്‍ അടച്ചത്. പിന്നീട് ഓണ്‍ലൈന്‍ പഠനമായിരുന്നു. ദീര്‍ഘകാലം നീണ്ട ഓണ്‍ലൈന്‍ പഠനത്തിന്റെ വിരസതകള്‍ അകറ്റുന്നതായിരുന്നു നേരിട്ടുള്ള പഠനം.

സ്‌കൂളുകളുടെ പ്രവേശന കവാടത്തില്‍ തന്നെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. അതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്വീകരണം. സാമൂഹിക അകലം പാലിച്ച് മാനദണ്ഡങ്ങള്‍ കൃത്യമായി അനുസരിച്ചായിരുന്നു ക്ലാസ് മുറികള്‍ തയ്യാറാക്കിയത്.



source https://www.sirajlive.com/after-a-year-and-a-half-in-oman-indian-schools-reopened.html

Post a Comment

أحدث أقدم