ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ യുനൈറ്റഡിനെ തരിപ്പണമാക്കി ലിവർപൂൾ

ലണ്ടൻ | ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തരിപ്പണമാക്കി ലിവർപൂൾ. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തകർത്തത്. ലിവർപൂളിനായി സൂപ്പർ താരം മുഹമ്മദ് സലാ ഹാട്രിക് ഗോൾ സ്വന്തമാക്കി.

ടോട്ടനത്തിനെതിരെ വെസ്റ്റ്ഹാമിന് ജയം
വിജയക്കുതിപ്പ് തുടർന്ന് വെസ്റ്റ്്ഹാം. ലണ്ടൺ ഡാർബിയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഡേവിഡ് മോയ്‌സിന്റെ ടീം ടോട്ടനത്തെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് ടോട്ടനമാണെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് വെസ്റ്റ്ഹാമായിരുന്നു.

72ാം മിനുട്ടിൽ അന്റോണിയോയാണ് വെസ്റ്റ്്ഹാമിനായി വിജയ ഗോൾ നേടിയത്.
ക്രെസ്വെൽ എടുത്ത കോർണർ മനോഹരമായി അന്റോണിയോ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അന്റോണിയോ ടോട്ടനത്തിനെതിരെ ഗോൾ നേടുന്നത്. ഇൗ ജയത്തോടെ ഒന്പത് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി വെസ്റ്റ്ഹാം നാലാം സ്ഥാനത്തേക്കുയർന്നു. ടോട്ടനത്തിന് 15 പോയിന്റാണുള്ളത്.

ബ്രെന്റ്‌ഫോർഡിനെ വീഴ്ത്തി ലെസ്റ്റർ സിറ്റി
ബെർലിൻ |ബ്രെന്റ്ഫോർഡിനെ വീഴ്ത്തി ലെസ്റ്റർ സിറ്റി തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. ബ്രെന്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബ്രെന്റ്‌ഫോർഡ് മികച്ചുനിന്നെങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല. 14ാം മിനുട്ടിൽ യൂറി ടൈലമെൻസിലൂടെയാണ് ലെസ്റ്റർ ലീഡ് നേടിയത്. ബോക്‌സിന് പുറത്ത് നിന്നൊരു ഗംഭീര സ്്ട്രൈക്കിലൂടെയായിരുന്നു ടൈലമൻസിന്റെ ഗോൾ. ഇതോടെ ആദ്യ പകുതിയിൽ ലെസ്റ്റർ സിറ്റി 1-0ന് മുന്നിലെത്തി. 60ാം മിനുട്ടിൽ ജൊർഗൻസനിലൂടെ ബ്രെന്റ്‌ഫോർഡ് ഒരു ഗോൾ മടക്കി മത്സരം ആവേശകരമാക്കി. എന്നാൽ 73ാം മിനുട്ടിൽ മാഡിസണിലൂടെ ലെസ്റ്റർ സിറ്റി വിജയ ഗോൾ സ്വന്തമാക്കി. പാറ്റ്‌സൺ ഡാകയുടെ അസിസ്റ്റിൽ നിന്നായിരുന്നു ലെസ്റ്ററിന്റെ വിജയ ഗോൾ. ഇൗ വിജയത്തോടെ 14 പോയിന്റുമായി ലെസ്റ്റർ സിറ്റി ഒന്പതാം സ്ഥാനത്തെത്തി. 12 പോയിന്റുമായി ബ്രെന്റ്ഫോർഡ് 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



source https://www.sirajlive.com/english-premier-league-liverpool-beat-manchester-united.html

Post a Comment

Previous Post Next Post