പതിനഞ്ച് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഒമാനില്‍ നിര്യാതനായി

മസ്‌കത്ത് | തിരുവനന്തപുരം കല്ലറ പാറമുകള്‍ സ്വദേശി അമല്‍ ഭവനില്‍ ജയന്‍ ശശിധരന്‍ നായരുടെ മകന്‍ അമല്‍ രാജ് (24) റുസ്താഖ് സനയ്യയിലെ താമസസ്ഥലത്ത് നിര്യാതനായി. ഗാരേജില്‍ ജോലി ചെയ്യുന്ന അമല്‍ രാജ് പതിനഞ്ച് ദിവസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചു വന്നത്.

റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മാതാവ്: ശാലിനി.

 



source https://www.sirajlive.com/fifteen-days-ago-an-expatriate-from-his-homeland-died-in-oman.html

Post a Comment

أحدث أقدم