ലഖ്‌നോ | ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകെ കാര്‍കയറ്റി കൊന്ന കേസില്‍ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ആരോഗ്യകാരണങ്ങളാണ് ആശിഷ് ഇന്നലെ ഹാജരാകാതിരുന്നതെന്നും ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ എത്തുമെന്നും അജയ് മിശ്ര വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകം അടക്കം ഗുരുതരമായ എട്ട് വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം മന്ത്രി പുത്രന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ നിരാഹാര സമരം തുടരുകയാണ്. ലഖിംപുര്‍ സമരത്തിനിടെ മരിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വീട്ടിലാണ് നിരാഹാരം ഇരിക്കുന്നത്.
source https://www.sirajlive.com/lakhimpur-massacre-minister-39-s-son-may-appear-for-questioning-today.html
إرسال تعليق