കോട്ടയം | കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നവംബര്‍ 15ന് തിരഞ്ഞെടുപ്പ്. അധ്യക്ഷയായിരുന്ന ബിന്‍സി സെബാസ്റ്റ്യനെതിരെ ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി ജെ പി പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു. ഒരു സി പി എം സ്വതന്ത്രന്റെ വോട്ട് അസാധുവായി.
52 അംഗ നഗരസഭയില്‍ എല്‍ ഡി എഫ്-22, യുഡി എഫ്- 22, ബി ജെ പി- എട്ട് എന്നിങ്ങനെയാണ് കക്ഷിനില. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ബി ജെ പി പിന്തുണ സ്വീകരിക്കില്ലെന്ന് എല്‍ ഡി എഫ് വ്യക്തമാക്കിയിട്ടുണ്ട്. ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
source https://www.sirajlive.com/kottayam-municipal-corporation-president-election-on-november-15.html
Post a Comment