മുംബൈയില്‍ 15 നിലകെട്ടിടത്തില്‍ തീപ്പിടിത്തം

മുംബൈ | മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ 15 നില കെട്ടിടത്തില്‍ തീപ്പിടിത്തം. ഹന്‍സ് ഹെറിറ്റേജ് കെട്ടിടത്തിലെ 14ാം നിലയിലെ ഫ്‌ലാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ ഇരുവരേയും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടേയും നില ഗുരുതരമാണ്. രാത്രി വൈകിയും ഇവിടെ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഏഴ് ടീം ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനവും തീ അണക്കാനുള്ള ശ്രമവും നടത്തുന്നത്.



source https://www.sirajlive.com/a-fire-broke-out-in-a-15-storey-building-in-mumbai.html

Post a Comment

Previous Post Next Post