ടി20 ലോകകപ്പില്‍ സെമിയില്‍ എത്തുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍

അബൂദബി | ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയക്കെതിരെ പാക്കിസ്ഥാന് 45 റണ്‍സ് ജയം.

ടോസ് നേടിയ പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 40 റണ്‍സെടുത്ത ഗ്രെയ്ക് വില്യംസ് മാത്രമാണ് നമീബിയന്‍ നിരയില്‍ മികച്ചുനിന്നത്.

സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത മുഹമ്മദ് റിസ്്വാന്‍- ബാബര്‍ അഅ്‌സം ഓപണിംഗ് സഖ്യം തന്നെയാണ് ഇത്തവണയും പാക്ക് ഇന്നിംഗ്‌സിന്റെ നട്ടെല്ല്. 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 50 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും നാല് സിക്സുമടക്കം 79 റണ്‍സെടുത്ത മുഹമ്മദ് റിസ്്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അഅ്‌സം 49 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 70 റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ റിസ്്വാനും മുഹമ്മദ് ഹഫീസും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 67 റണ്‍സാണ് പാക്ക് ടീമിനെ 189ല്‍ എത്തിച്ചത്. 16 പന്തുകള്‍ നേരിട്ട ഹഫീസ് അഞ്ച് ബൗണ്ടറിയക്കം 32 റണ്‍സോടെ പുറത്താകാതെ നിന്നു. അഞ്ച് റണ്‍സെടുത്ത ഫഖര്‍ സമാനാണ് പുറത്തായ മറ്റൊരു പാക് താരം.



source https://www.sirajlive.com/pakistan-become-first-team-to-reach-semi-finals-of-t20-world-cup.html

Post a Comment

أحدث أقدم