ടി 20 ലോകകപ്പ്; ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

അബൂദബി | ടി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കിവീസ് കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 167 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ ന്യൂസിലന്‍ഡ് മറികടന്നു.

47 പന്തില്‍ 72 റണ്‍സ് അടിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഡാരല്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ വിജയശില്‍പ്പിയായത്. മിച്ചല്‍ തന്നെയാണ് കളിയിലെ താരം.



source https://www.sirajlive.com/t20-world-cup-new-zealand-beat-england-by-five-wickets-in-the-final.html

Post a Comment

Previous Post Next Post