മുംബൈ | മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികളുടെ കറന്‍സി വേട്ട. 3.7 കോടി രൂപയുടെ വിദേശ കറന്‍സികളാണ് പിടികൂടിയത്. കറന്‍സികള്‍ ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. യുഎസ് ഡോളറുകളും സൗദി ദിര്‍ഹമും ആണ് ട്രോളിയില്‍ ഉണ്ടായിരുന്നത്.
ഷാര്‍ജയിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്നു ഈ യാത്രക്കാര്‍. ഇവരുടെ കൈവശം പണം കൊണ്ടുപോകാനുള്ള രേഖകളോ ലൈസന്‍സോ ഉണ്ടായിരുന്നില്ല.
source https://www.sirajlive.com/two-arrested-with-3-7-crore-in-foreign-currency-at-mumbai-airport.html
إرسال تعليق