ബീഹാറിലെ വ്യാജ മദ്യ ദുരന്തത്തില്‍ മരണ 38 ആയി; കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് നിതീഷ് കമുാര്‍

പാറ്റ്‌ന |  ബീഹാര്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 38 ആയി ഉയര്‍ന്നു.. ബേട്ടിയില്‍ 15 ഉം ഗോപാല്‍ഗഞ്ചില്‍ 11 ഉം മുസാഫര്‍പൂര്‍ ഹാജിപൂര്‍ എന്നിവിടങ്ങളില്‍ ആറ് പേരുമാണ് മരിച്ചത്. അതേസമയം സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാറില്‍ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബര്‍ 24ന് സിവാന്‍ ജില്ലയിലും ഒക്ടോബര്‍ 28ന് തൊട്ടടുത്ത സാരായ ജില്ലയിലും എട്ട് പേര്‍ മരിച്ചിരുന്നു.സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം വെസ്റ്റ് ചാമ്പാരനിലും വിഷമദ്യ ദുരന്തം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ ആറ് പേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലര്‍ക്കും ചര്‍ദ്ദിയും, തലവേദനയും, കാഴ്ച പ്രശ്‌നവും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

 



source https://www.sirajlive.com/38-killed-in-fake-liquor-tragedy-in-bihar-nitish-kumar-says-criminals-will-be-caught-soon.html

Post a Comment

Previous Post Next Post