തിരുവനന്തപുരം | നീണ്ട അടച്ചിലിന് ശേഷം കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നപ്പോള്‍ സ്‌കൂളിലെത്തിയ കുട്ടികളുടെ കണക്ക് പുറത്ത് വിട്ട് സംസ്ഥാന വിദ്യഭ്യാസ വകുപ്പ്. 80 ശതമാനം വിദ്യാര്‍ഥികളും സംസ്ഥാനത്തെ സ്‌കൂളുകളില്‍ എത്തിയതായി വിദ്യഭ്യാസ വകുപ്പ് അറിയിച്ചു.
ഇന്നത്തെ ഷിഫ്റ്റുകളിലായി 15 ലക്ഷം വിദ്യാര്‍ഥികളായിരുന്നു വിദ്യാലയങ്ങളില്‍ എത്തേണ്ടിയിരുന്നത്. അതില്‍ 12,08,270 വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തി. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളും 10, 12 ക്ലാസുകളുമാണ് ഇന്ന് ആരംഭിച്ചത്.
source https://www.sirajlive.com/the-department-of-education-estimates-that-80-percent-of-students-arrive-at-school-on-the-first-day.html
Post a Comment