രാജ്യത്ത് 9,283 പേര്‍ക്ക് കൂടി കൊവിഡ്; 10,949 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി| രാജ്യത്ത് 9,283 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 10,949 പേര്‍ കൊവിഡ് മുക്തി നേടി. ഇതോടെ കൊവിഡ് മുക്തരുടെ എണ്ണം 3,39,57,698 ആയി. നിലവില്‍ 1,11,481 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. 537 ദിവസത്തിനിടയിലെ കുറഞ്ഞ കണക്കാണിത്.

ആകെ കൊവിഡ് ബാധിതരുടെ ഒരു ശതമാനമാണിത്. അതേസമയം, 98.33 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.93 ശതമാനവുമാണ്.



source https://www.sirajlive.com/covid-adds-9283-more-in-the-country-10949-people-were-cured.html

Post a Comment

Previous Post Next Post