കൊച്ചി| ഡ്രെഡ്ജര്‍ അഴിമതിക്കേസില്‍ മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് തയ്യാറാക്കിയ എഫ് ഐ ആര് റദ്ദാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ കോടികളുടെ നഷ്ടംവരുത്തിയെന്നായിരുന്നു കേസ്. ഇതിനെതിരെ ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയതെന്ന് വിജിലന്‍സ് എഫ് ഐ ആറിലുണ്ടായിരുന്നു.
source https://www.sirajlive.com/the-high-court-quashed-the-case-against-jacob-thomas.html
Post a Comment