കല്‍ക്കരി ഖനിയിലെ മേല്‍ക്കൂര ഇടിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ് |  തെലുങ്കാനയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയിലെ മേല്‍ക്കൂര ഇടിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ചു. തെലുങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലുള്ള സിംഗരേണി കോളിയേരീസ് കമ്പനി ലിമിറ്റഡിലാണ് സംഭവം.

മേല്‍ക്കൂര നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. 32നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 70 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ധനസഹായം നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

 

 

 



source https://www.sirajlive.com/four-workers-were-killed-when-the-roof-of-a-coal-mine-collapsed.html

Post a Comment

Previous Post Next Post