ഡ്യൂട്ടിയിലുള്ള പോലീസുകാരന് ബെക്ക് യാത്രികന്റെ മര്‍ദനം

കോഴിക്കോട് | കോഴിക്കോട് പുതിയറയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസിന് ബൈക്ക് യാത്രികന്റെ മര്‍ദനം. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിയായ തിരുവണ്ണൂര്‍ സ്വദേശി അശ്വിനെ കസബ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിറ്റി ട്രാഫിക്കിലെ ഉദ്യോഗസ്ഥന്‍ അനീഷ് ബാബുവിനാണ് ക്രൂരമായി മര്‍ദനമേറ്റത്.

വുഡ്‌ലാന്‍ഡില്‍ നിന്നും പുതിയറ ജംഗ്ഷനിലേക്ക് അശ്രദ്ധമായി വന്ന അശ്വിനെ മറ്റ് യാത്രക്കാര്‍ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ബൈക്ക് റോഡ് അരികിലേക്ക് മാറ്റി നിര്‍ത്തി മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് അശ്വിന്‍ പോലീസുകാരനെ മര്‍ദിച്ചത്. മര്‍ദനമേറ്റ പോലീസ് ഉദ്യോഗസ്ഥന്റെ മൂക്കിന് പരുക്കുണ്ട്.



source https://www.sirajlive.com/beck-passenger-assaulted-by-police-officer-on-duty.html

Post a Comment

Previous Post Next Post