കൊച്ചി | മരടില്‍ പൊളിച്ച ഫ്‌ലാറ്റുകളുടെ ഉടമകള്‍ക്ക് 91 കോടി രൂപ തിരിച്ച് നല്‍കി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
ആകെ 272 ഫ്‌ലാറ്റ് ഉടമകള്‍ക്കാണ് പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഇതില്‍ 110 ഉടമകള്‍ക്ക് അവര്‍ ഫ്‌ലാറ്റ് നിര്‍മ്മാതാവിന് നല്‍കിയ മുഴുവന്‍ തുകയും തിരികെ നല്‍കിയെന്നും കമ്മീഷന്‍ അറിയിച്ചു.
source https://www.sirajlive.com/the-oversight-commission-said-that-the-money-was-refunded-to-the-flat-owners-in-maradu.html
إرسال تعليق