മോഡലുകളുടെ അപകട മരണം: ഡി ജെ പാര്‍ട്ടില്‍ പങ്കെടുത്ത കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി | മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ട വാഹനാപകട കേസില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ആഢംബര ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ചോദ്യംചെയ്യലാണ് തുടരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം നിരവധി പേരെ ഇന്നലെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

നൂറ്റമ്പതിലധികം പേര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. ഹോട്ടലില്‍ പേര് വിവരങ്ങള്‍ നല്‍കാതെയും പലരും പാര്‍ട്ടിയില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസി കമീഷണര്‍ ബിജി ജോര്‍ജ് നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതുവരെ കേസന്വേഷിച്ച എറണാകുളം അസി കമീഷണര്‍ വൈ നിസാമുദ്ദീന, മെട്രോ സ്റ്റേഷന്‍ ഇന്‍സ്‌പെകടര്‍ അനന്തലാല്‍ എന്നിവരെ പുതിയ സംഘത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേസില്‍ ഡി ജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയി വയലാട്ടിനെതിരെ ഗുരുതര കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇത് പുറത്ത് വരാതിരിക്കാനാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടത്തിയെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.



source https://www.sirajlive.com/accidental-death-of-models-police-are-questioning-more-people-who-attended-the-dj-party.html

Post a Comment

Previous Post Next Post