തിരുവനന്തപുരം | ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ നിന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പിന്മാറണമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. എന്നാല്‍ മന്ത്രിയുടെ അഭ്യര്‍ഥന തൊഴിലാളി യൂണിയനുകള്‍ തള്ളി. തൊഴിലാളികളെ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം സമരത്തിലേക്ക് തള്ളിവിടുന്നതാണന്ന് ബി എം എസ് ആരോപിച്ചു. സമരവുമായി മുന്നോട്ട് പോകും. ശമ്പള പരിഷ്‌കരണം പ്രാബല്യത്തിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞു. പത്ത് വര്‍ഷം മുമ്പത്തെ ശമ്പള സ്‌കെയിലിലാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഡിമാന്‍ഡ് നോട്ടീസ നല്‍കി എട്ട് മാസമായിട്ടും പ്രശ്‌നം പരിഹരിച്ചില്ല.
ശമ്പള പരിഷ്‌കാരം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണെങ്കിലും അത് ചര്‍ച്ച ചെയ്യാന്‍ സമയം വേണമെന്നാണ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.
source https://www.sirajlive.com/minister-urges-ksrtc-workers-to-withdraw-from-strike-unions-reject-demand.html
إرسال تعليق