സരിത്തടക്കമുള്ള സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ ഇന്ന് ജയില്‍ മോചിതരാകും

കൊച്ചി | സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും പിന്നാലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മറ്റ് നാല് പ്രതികള്‍ ഇന്ന് ജയില്‍ മോചിതരാകും. ഒന്നാം പ്രതി സരിത്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരാണ് പുറത്തിറങ്ങുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും. പ്രതികള്‍ക്ക് കഴിഞ്ഞ ദിവം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളെല്ലാം ജയില്‍ മോചിതരാകുന്ന അവസ്ഥയുണ്ടാകും.

നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയത് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്യുന്നത് യു എ ഇ കോണ്‍സിലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനായ സരിത്തിനെയാണ്. സ്വര്‍ണ കടത്തിലെ മുഖ്യ ആസൂത്രകന്‍ സരിത്തെന്നാണ് കസ്റ്റംസും എന്‍ ഐ എയും പറഞ്ഞിരുന്നത്.

അതിനിടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ഹരജിയില്‍ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യണമെന്നാണ് സ്വപ്‌നയുടെ ആവശ്യം.

 

 

 



source https://www.sirajlive.com/four-accused-in-the-gold-smuggling-case-including-sarit-will-be-released-from-jail-today.html

Post a Comment

Previous Post Next Post