തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണന്‍ കുട്ടി. നിരക്ക് 10 ശതമാനം കൂട്ടുമെന്ന വാര്‍ത്ത അനവസരത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.
പീക്ക് അവറില്‍ ചാര്‍ജ് വര്‍ധന ആലോചിച്ചിരുന്നു. എന്നാല്‍ തീരുമാനമായിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ ഊഹാപോഹം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
source https://www.sirajlive.com/no-decision-has-been-taken-to-increase-power-tariff-news-of-the-opposite-is-unwarranted-minister.html
إرسال تعليق