തിരുവനന്തപുരം | ഇന്ധന വിലവര്‍ധക്കെതിരെ സൈക്കിള്‍ ചവിട്ടി സൈക്കിള്‍ ചവിട്ടി നിയമസഭയിലെത്തി പ്രതിപക്ഷ എം എല്‍ എാരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് എം എല്‍ എ ഹോസ്റ്റലില്‍ നിന്ന് സൈക്കിളില്‍ നിയമസഭയിലെത്തിയത്. ഘടകക്ഷികളുടെയെല്ലാം പ്രാതിനിധ്യം ഉറപ്പാക്കിയായിരുന്നു പ്രതിഷേധം. കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
നേരത്തെ പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറക്കുകയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ന് ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക. സഭക്ക് പുറത്തും ഇന്ന് മുതല്‍ വേറിട്ട പ്രതിഷേധങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷം പറയുന്നു.
source https://www.sirajlive.com/fuel-tax-opposition-rides-a-bicycle-to-the-assembly.html
إرسال تعليق