ഷാർജ | ടി20 ലോകകപ്പിൽ പാക്കിസ്ഥാന് തുടർച്ചയായ അഞ്ചാം ജയം. സ്‌കോട്്ലാൻഡിനെ 72 റൺസിനാണ് പാക് പട തകർത്തത്.
നേരത്തേ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടിയ പാക്കിസ്ഥാനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്‌ലാൻഡിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ സാധിച്ചുള്ളൂ. പാക്കിസ്ഥാനായി നായകൻ ബാബർ അഅ്‌സം (66) ശുഐബ് മാലിക് (54) ഉം റൺസ് നേടി. സ്‌കോട്ട്‌ലാൻഡ് നിരയിൽ റിച്ചി ബെരിംഗ്ടൺ ( 54) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
source https://www.sirajlive.com/pakistan-won-for-the-fifth-time-in-a-row.html
Post a Comment