കര്‍താര്‍പൂര്‍ തീര്‍ഥാടന ഇടനാഴി പാക്കിസ്ഥാന്‍ ഇന്ന് തുറക്കും

പഞ്ചാബ് | ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ തീര്‍ഥാടന ഇടനാഴി പാക്കിസ്ഥാന്‍ ഇന്ന് തുറക്കും. കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷം ഇടനാഴി അടിച്ചിട്ടതായിരുന്നു. ഗുരുദ്വാരയിലേക്കുള്ള ആദ്യ ജാഥയില്‍ പഞ്ചാബ് മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഭാഗമാകും.

മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധു, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവര്‍ ഇടനാഴി തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.
സിഖ് സ്ഥാപകന്‍ ഗുരു നാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാക്കിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനെയും ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക്ക് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പൂര്‍ ഇടനാഴി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള തീര്‍ഥാടനം താത് ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു

 

 

 

 

 



source https://www.sirajlive.com/pakistan-to-open-kartarpur-pilgrimage-corridor-today.html

Post a Comment

أحدث أقدم